കാവാലത്തിന്റെ 91 പിറന്നാൾ ആഘോഷം ഇന്ന്‌ മുതൽ: വിപുലമായ പരിപാടികളുമായി സോപാനം

 

 

സോപാനം ഒരുക്കുന്ന കാവാലത്തിന്റെ 91 പിറന്നാൾ ആഘോഷങ്ങൾ മേയ് 4,5 തീയതികളിൽ ആലപ്പുഴയിൽ വെച്ചു നടക്കും.ആലപ്പുഴ ജില്ലാ പഞ്ചായത്ത്,നഗരസഭ, എലൈവ്‌,ആലപ്പി ബീച്ച്‌ ക്ലബ്ബ്, ഫ്ലഡ് വളണ്ടിയേഴ്‌സ്, നന്മക്കൂട് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി ഒരുങ്ങുന്നത്. ആലപ്പുഴ നാഗചത്വരത്തിൽ നടക്കുന്ന പരിപാടിക്ക് തിരുവറങ്ങു എന്നാണ് പേര് നൽകിയിരിക്കുന്നത്

പല അടരുകളുള്ള ഒരു പ്രതിഭാസമായിരുന്ന കാവാലത്തെ അടുത്തറിയാണുള്ള ഒരു വേദികൂടിയാകും പരിപാടി.സംസ്കാരിക സമ്മേളനം, നടകാവതരണം, കവിയരങ്ങ്, കാലാപ്രതിഭകൾക്ക് ആദരം എന്നിങ്ങനെ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.കാവാലത്തന്റെ
അവനവൻ കടമ്പ,കരിങ്കുട്ടി എന്നീ നാടകങ്ങൾ പരിപാടിയോടാനുബന്ധിച്ചു പുനരവതരിപ്പിക്കും.ബാലചന്ദ്രൻ ചുള്ളിക്കാട്,കളക്ടർ എസ് സുഹാസ്, തോമസ് ഐസക് തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English