കവിതയുടെ കവിതകൾ

kavithayude-kavithakal-228x228

ചിത്രകാരിയും കവിയുമായ കവിത ബാലകൃഷ്ണന്റെ കവിതകൾ. ചിത്രകലയും കവിതയും ഇവിടെ വ്യതാസമില്ലാതെ ഇഴചേരുന്നു. കവിതയുടെ വാഴക്കവും വരയുടെ ഒഴുക്കും ഈ പുസ്തകത്തിൽ വായിക്കാം

കവിതയും ,ചിത്രങ്ങളും ഉൾപ്പെട്ട ഒരപൂർവ പുസ്തകം. കൂടാതെ സച്ചിദാനന്ദൻ ,ഡി വിനയചന്ദ്രൻ എന്നിവരുടെ കുറിപ്പുകളും.

 

ചിട്ടപ്പെട്ട ഒരു യാത്രയില്‍നിന്നും വാഹനത്തില്‍നിന്നും ഉര്‍വ്വരതയുടെ തുറസ്സിലേക്കും ഭൂതധാത്രിയുടെ സുഗന്ധസമൃദ്ധിയിലേക്കും പ്രവേശിക്കുന്ന ഒരു പുതുമ ഈ കവിതകള്‍ പൊടുന്നനെ സംക്രമിപ്പിക്കുന്നു. സര്‍വേന്ദ്രിയങ്ങളെയും ഉണര്‍ത്തിക്കൊണ്ട് ജനിതകമായ ആനന്ദത്തെയും വിസ്മയത്തെയും ശില്പവടിവുകളാക്കുന്നു. ശരീരത്തിനും മനസ്സിനും മനുഷ്യനിറവുകള്‍ക്കും ഇതുവരെ അപരിചിതമായിരുന്ന ചൈതന്യവിശേഷങ്ങള്‍ അനാവൃതമാകുന്നു. -ഡി. വിനയചന്ദ്രന്‍

ഇവ ഒരു ചിത്രകാരിയുടെ കവിതകളാണെന്ന് തിരിച്ചറിയുക പ്രയാസമില്ല. മലയാളകവിതയുടെയും നര്‍മ്മപ്രധാനമായ ചിത്രകലയുടെയും ഐറണിയുടെ പാരമ്പര്യങ്ങള്‍ സമന്വയിച്ചുകൊണ്ടാണ് കവിത തന്റേതായ ഒരു ശൈലി കണ്ടെത്താന്‍ ശ്രമിക്കുന്നത്. അതുയര്‍ന്നു വരുന്നതാകട്ടെ പലപ്പോഴും ഭീഷണമായ വര്‍ത്തമാനാനുഭവത്തില്‍നിന്നാണു താനും. -സച്ചിദാനന്ദൻ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here