മലയാള കാവ്യ വഴികളെ പിന്തുടരുന്ന പുസ്തകം. വ്യത്യസ്തമായ ധാരകളിലൂടെ ഒഴുകി ഭാഷയിൽ ലയിക്കുന്ന കവികളുടെയും കവിതകളുടെയും വായന.
പുസ്തകരൂപമെടുത്ത ഒരു കാവ്യപാഠശാല.വയനാടൻ ചുരത്തിൽ നിന്നും മലയാള കവിതയെ സൂക്ഷ്മതയോടെ വായിക്കുന്ന ഒരു വായനക്കാരൻ. വീട്ടിലും നാട്ടിലുമിരുന്ന് കൂടുതല്‍ കാവ്യലോകത്തു ജീവിക്കുന്ന കല്‍പ്പറ്റ നാരായണന്റെ കവിതാപഠനങ്ങളും ലേഖനങ്ങളും. പിയും ഇടശ്ശേരിയും വൈലോപ്പിള്ളിയുമുള്‍പ്പെടെ മലയാളത്തിലെ കാവ്യപാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളോരോന്നിനെയും സ്പര്‍ശിച്ചുകൊണ്ടുള്ള ഈ ലേഖനങ്ങളില്‍ ആധുനിക മലയാളഭാഷയുടെ സൗന്ദര്യം ദര്‍ശിക്കാം.
പ്രസാധകർ മാതൃഭൂമി
വില 210 രൂപ