ആദ്യമാദ്യം
ഒന്നിലും തേടാതെ കവിത
മുന്നിൽ നിറഞ്ഞുനിന്നു .
നഗ്നയായ് വർണ്ണനക്കൊത്തൊരു
മേനിയെ നിവർത്തി വിടർത്തി
മലർന്നുകിടന്നു നദികളിൽ .
പഞ്ച ബാണങ്ങൾ വാരിവിതറി
അപ്സരയായ് മറഞ്ഞു പൗർണമികളിൽ.
നക്ഷത്രങ്ങൾ കയ്യിലേന്തി നൃത്തം വച്ചു
ദുഖത്തിൻെറ കൂരിരുൾ നിറമുള്ള രാത്രികളിൽ .
തളിരായി പ്രഭാതങ്ങളിൽ …പലനിറങ്ങളായി പകലിൽ
കണ്ടപ്പോഴെല്ലാം നഗ്നയായ് …
ആ നഗ്നത കണ്ടൊരു പ്രണയം തുടങ്ങി
ഉടയാട നെയ്യുവാനറിയാതെ ഇന്ന്