ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തോട് ലളിത കലാ അക്കാദമിയിൽ വെച്ച് നടന്ന അനാദരവിൽ പ്രതിഷേധിച്ച് എക്സിക്കുട്ടീവ് മെമ്പര്‍ കവിതാ ബാലകൃഷ്ണന്‍ രാജിവെച്ചു. രാജിവെക്കുന്നത് സംബന്ധിച്ച കത്ത് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് അവര്‍ കൈമാറി. അശാന്തന്‍റെ മൃതദേഹം ലളിത കല അക്കാദമിയില്‍ പൊതു ദര്‍ശനത്തിന് വെക്കാന്‍ ചിലർ സമ്മതിച്ചില്ലെന്നും വരുംവരായ്കകളും രാഷ്ട്രീയമായ ശരികേടുകളും ആലോചിക്കാതെ അവരുമായി മധ്യസ്ഥപ്പെട്ടുവെന്നും കത്തില്‍ കവിത ചൂണ്ടിക്കാട്ടുന്നു. വര്‍ഗ്ഗീയതക്കെതിരെയുള്ള പ്രതിരോധം ഈ നാട്ടില്‍ ദുര്‍ബലമാകുന്നുവെന്ന വളരെ തെറ്റായ അടയാളം ഇത് സമൂഹത്തില്‍ വിക്ഷേപിച്ചുകഴിഞ്ഞു. അക്കാദമി ഇക്കാര്യത്തില്‍ മതേതര ജനാധിപത്യ രാഷ്ട്രീയബോധമുള്ള പൊതുജനത്തോട് മാപ്പ് പറയേണ്ട അവസ്ഥയുണ്ട്.
ഇങ്ങനെ ഒരു പ്രതിസന്ധി ഉണ്ടായിട്ടും, ചെയര്‍മാനോ സെക്രട്ടറിയോ കാര്യങ്ങള്‍ യഥാസമയം കൂടിയാലോചിച്ചിട്ടില്ലാത്തതിനാല്‍എക്സിക്യുട്ടീവ് മെമ്ബറെന്ന നിലയില്‍ ഈ സംഭവ വികാസങ്ങളൊന്നും തന്നെ അറിയാനോ അതില്‍ വേണ്ട നേരത്ത് അഭിപ്രായം ഉന്നയിക്കാനോ എനിക്ക് അവസരം ലഭിച്ചിട്ടില്ല. ഒരു കലാകാരി എന്ന നിലയിലും കലാചരിത്ര ഗവേഷകയും എഴുത്തുകാരിയുമെന്ന നിലയിലും അക്കാദമിയുമായി അതിന്‍റെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നും സഹകരിച്ചു പോകാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്. പക്ഷെ ഈ കമ്മിറ്റിയില്‍ തുടരാന്‍ പ്രയാസമുണ്ട്. അക്കാദമി ഭരണസമിതി ഏകപക്ഷീയമായി എടുത്ത തീരുമാനവുമായി ഒരു തരത്തിലും രാഷ്ട്രീയമായി യോജിക്കാനാകാതെ വരികയും, ഇത് ഒരു ഇടതുപക്ഷ ഗവന്മേന്ടു നിയോഗിച്ച എക്സിക്യുട്ടീവ് മെമ്ബര്‍ക്ക് ന്യായീകരിക്കാവുന്ന തീരുമാനമല്ലാതിരിക്കുകയും ചെയ്യുമ്ബോള്‍, ഭാവിയിലും ഇത്തരം അവസ്ഥയില്‍ ഈ കമ്മിറ്റിയില്‍ ഉത്തരവാദിത്തത്തോടെയും ഉറപ്പോടെയും വിശ്വാസത്തോടെയും തുടരാനാകില്ലെന്നും കത്തില്‍ പറയുന്നു
അതേസമയം ലളിത കല അക്കാദമിയുടെ വിവേചനത്തിൽ പ്രതിഷേധിച്ചുള്ള കവിത ബാലകൃഷ്ണന്റെ രാജിയോട് അനുകൂലിച്ചതും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തി. കൂടെ നിന്നവർക്ക് ഫേസ്ബുക്കിലൂടെ അവർ നന്ദി അറിയിച്ചു. ഒരാള്‍ കലയില്‍ ആയിരിക്കുക എന്നാല്‍ ഓരോ നിമിഷവും പുതിയ ഒരു സാധ്യതയിലൂടെ ജീവിക്കാന്‍ അയാള്‍ നടത്തുന്ന ശ്രമം എന്നാണ് ഞാന്‍ ഗ്രഹിക്കുന്നത്. പെയിന്റിങ്ങും ശില്‍പ്പവും വീഡിയോയും മറ്റുമായി നമ്മള്‍ പുറമേ കാണുന്ന കലയ്ക്കുള്ളില്‍ ഇങ്ങനെ ഒരു ജീവന്‍ ഉണ്ടോ എന്നു നോക്കുന്നത് പ്രധാനമാണ് എന്നും അവർ കുറിപ്പിൽ പറയുന്നു കുറിപ്പ് വായിക്കാം
അക്കാദമിയിലെ നിര്‍വ്വാഹക പദവിയില്‍ നിന്നുള്ള എന്‍റെ രാജിയില്‍ അഭിനന്ദിച്ചവര്‍ക്കും എന്നില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കും നന്ദി.
ഒരാള്‍ കലയില്‍ ആയിരിക്കുക എന്നാല്‍ ഓരോ നിമിഷവും പുതിയ ഒരു സാധ്യതയിലൂടെ ജീവിക്കാന്‍ അയാള്‍ നടത്തുന്ന ശ്രമം എന്നാണ് ഞാന്‍ ഗ്രഹിക്കുന്നത്. പെയിന്റിങ്ങും ശില്‍പ്പവും വീഡിയോയും മറ്റുമായി നമ്മള്‍ പുറമേ കാണുന്ന കലയ്ക്കുള്ളില്‍ ഇങ്ങനെ ഒരു ജീവന്‍ ഉണ്ടോ എന്നു നോക്കുന്നത് പ്രധാനമാണ്. അത്തരത്തിലുള്ള എല്ലാ മനുഷ്യരുടെയും കൂടെ ചരിത്രപരമായ അന്വേഷണങ്ങളോടെയും ജിജ്ഞാസയോടെയും, വ്യക്തിപരമായി ചുരുക്കിയ അജണ്ടകള്‍ ഒന്നു പോലുമില്ലാതെയും കഴിവതും ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ലളിത കലാ അക്കാദമിയില്‍ ഇരുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ഏറ്റവും അഭിമാനം തോന്നിയ നിമിഷം അവിടെ നടന്ന ട്രാന്‍സ്ജെന്‍ഡര്‍ ക്യാമ്പാണ്. കലയില്‍ ആയിരിക്കുന്നതിനു ശേഷിയുള്ള ഒരു പൊതു മണ്ഡലം ഏറ്റവും വികസിപ്പിക്കുക എന്ന എന്‍റെ ആശയത്തെ ഏറ്റവും അഭിമാനം കൊള്ളിച്ച ഒരനുഭവമാണത്. അതില്‍പ്പിന്നെ സര്‍ഗ്ഗാത്മകതയിലൂടെ മറ്റൊരു പൊതു ജീവിതം സാധ്യമാകാന്‍ തുടങ്ങിയ അവരില്‍ ചിലരേ ഇന്നലെയും അവിടെ കണ്ടു. സന്തോഷം തോന്നി.
വ്യക്തിപരമായി കലയിലെ സൌന്ദര്യബോധവും ഗുണദോഷ വിവേചനങ്ങളും, ഒരാളുടെ അതിലെ ശേഷി തന്നെയും പൊതുവായ ഒരു കാര്യമല്ല. പക്ഷെ വ്യക്തിപരമായി തനിക്ക് ഉള്ളതിനെ പൊതുവായ ഒരു ജീവിതത്തിലേയ്ക്ക് വിന്യസിപ്പിക്കാന്‍ അവസരത്തിന് എല്ലാര്‍ക്കും അര്‍ഹതയുണ്ട്. അതിന് സഹായിക്കലാണ് സാംസ്ക്കാരിക സ്ഥാപനങ്ങളുടെ ‘അധികാരം’ എന്നു പറയുന്നത്. ഒരു social empowerment നായി കലയുടെ തുറസ്സ് നിര്‍മ്മിക്കാന്‍ വേണ്ടി തുടരാന്‍ ഗുണപരമായി സഹായകമല്ലെങ്കില്‍, അതിനു കടക വിരുദ്ധമായി സാഹചര്യം മാറിയാല്‍, ഈ സ്ഥാനത്തിന്‍റെ ആവശ്യമില്ല. അപ്പോള്‍ സ്വയം സ്വതന്ത്രമാകേണ്ടതുണ്ട്. അതാണ് കാര്യം.
ഈ നിര്‍വ്വാഹകസമിതികളില്‍ ഇരുന്ന്‍ സഹപ്രവര്‍ത്തകരു മൊത്ത് തീരുമാനിച്ചതില്‍ വ്യക്തിപരമായി ഞാന്‍ ഏറ്റെടുത്ത ഒരു ചുമതലയാണ് കെ ജി സുബ്രഹ്മണ്യന്റെ ‘Magic of Making’ ന്‍റെ വിവര്‍ത്തനം. സാമാന്യം വലിയ ആ പുസ്തകത്തിന്റെ ആ പണി തീര്‍ന്നിട്ടില്ല. വിഷനറിയായിരുന്ന ആ കലാകാരന്‍റെ, കലാദ്ധ്യാപകന്റെ ലോകത്തു മുഴുകിക്കൊണ്ട് ആകുന്ന വേഗതയില്‍ അത് തീര്‍ത്തു കൊടുക്കുകയാണിനി ബാക്കി ജോലി
Click this button or press Ctrl+G to toggle between Malayalam and English