കുറൂർ ആര്യഅന്തർജ്ജനം സ്മാരക അഖിലകേരള കാവ്യകേളി മത്സരം സംഘടിപ്പിച്ചു. ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിൽ നടന്ന പരിപാടി കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.വി. ആര്യ അധ്യക്ഷത വഹിച്ചു.
ചങ്ങന്പുഴ സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് ഡോ. സി.വി. മോഹൻദാസ്, കവി എൻ.കെ. ദേശം തുടങ്ങിയവർ സംസാരിച്ചു. ജൂണിയർ വിഭാഗത്തിൽ ഹൃദ്യആനന്ദ്, ജ്യോത്സന നായർ എന്നിവർ കാവ്യകുസുമം ബഹുമതിയും, ഗൗരി സരസ്വതി, കൃഷ്ണാഞ്ജലി, ഗാതത്രി ആർ. നായർ, ബി. ലക്ഷ്മി, എസ്. ദേവിക, അഞ്ജന സതീഷ്, പി.വി. ഹരീഷ്, മാത്യു കെ. ചെറിയാൻ, എന്നിവർ കാവ്യമുകുളം ബഹുമതിയും കരസ്ഥമാക്കി. കവി ആർ.കെ. ദാമോദരൻ സമ്മാനദാനം നിർവഹിച്ചു.
Home പുഴ മാഗസിന്