സഹയാത്രികര്‍ക്കു വാക്കുകള്‍കൊണ്ടാണ് നസീര്‍ സ്മാരകങ്ങള്‍ പണിയുന്നത്. അതെന്നും അങ്ങനെയായിരുന്നു. ആദ്യകാല എഴുത്തുകള്‍മുതല്‍ ജൈവസമഗ്രതയില്‍ ഊന്നിയ ഈ സ്മരണകള്‍ ആരംഭിക്കുന്നുണ്ട്. പക്ഷേ, കാടിന്റെ കൗതുകകരമായ ജൈവവൈവിധ്യങ്ങളില്‍ വായന ഭ്രമിച്ചുപോയി. ആ എഴുത്തുകളില്‍ മന്ദഗതിയിലാരംഭിച്ച ഈര്‍പ്പമുള്ള സൗഹൃദങ്ങളുടെ ചെറുചലനങ്ങള്‍ കൊടുങ്കാറ്റായി തിടംവെച്ചു വരുന്ന അനുഭവമാണ് കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും സൃഷ്ടിക്കുന്നത്. മറഞ്ഞുപോയ ചങ്ങാതിമാരിലേക്ക് അത് നേരേ വീശിയടിക്കുന്നു. കരിയിലകള്‍ പറന്നുപോയ മണ്ണില്‍ ഓരോരോ പേരുകള്‍ തെളിയുന്നു.
– ബോബി ജോസ് കട്ടികാട്
കാട്ടിൽ ഒപ്പം നടന്ന സഹയാത്രികരും പാതിവഴിയിൽ കൊഴിഞ്ഞു പോയവരെയും ഓർത്തെടുക്കുന്ന ഒരു യാത്രക്കാരന്റെ കുറിപ്പുകൾ
പ്രസാധകർ മാതൃഭൂമി
വില 150 രൂപ