കവിതയെ ആർഭാടങ്ങളഴിച്ചു വെച്ച് കാഴ്ചകൾ കാണാൻ പറഞ്ഞു വിടുന്ന, കവി കാണുന്നതിനിടയിൽ കവിത പോലെ എന്തൊക്കെയോ പറയുന്ന കവിതകൾ .ഉടുപ്പ് എന്ന ആദ്യ സമാഹാരത്തിലൂടെ തന്നെ അവതരണത്തിലും പ്രമേയ സ്വീകരണത്തിലും നവീനത കൊണ്ട് വന്ന കവിയായിരുന്നു എസ് .കണ്ണൻ.’ഉടുപ്പിൽ’ നിന്നും നിന്നും കവിതയുടെ ഘടനയിലും ,ഭാഷയിലും പുതിയ സമാഹാരം ഏറെ മുന്നോട്ടു പോയി.
കവിതയുടെ നിശ്ചിത വഴികളല്ല ഇയാളുടെ ലക്ഷ്യം.വേറിട്ട് നടക്കുന്നതിന്റെ പുതുമ ഈ രചനകൾ പങ്കു വെക്കുന്നു.എഴുതപ്പെടുന്നത് എത്ര മാത്രം യാഥാർഥ്യവുമായി അകന്നു നിൽക്കുന്നു എന്ന നിരാശയാണ് ഇയാൾക്ക് കവിത.
“കാവ്യവിഷയവും കാവ്യരൂപവും ഒന്നായിത്തീരുന്ന രാസവിദ്യയാണ് കണ്ണന്റെ കവിതകൾ. കാഴ്ചയെ കാവ്യവൽക്കരിക്കുന്ന കവി നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം കാഴ്ചയും സംസാരഭാഷയും തമ്മിലുള്ള വിടവാണല്ലോ. വാക്കുകൾക്കും വസ്തുതകൾക്കുമിടയിലെ പൊരുത്തമില്ലായ്മയാണ് കാവ്യാനുഭവത്തിന്റെ കാതൽ. കവിതയുടെ ഭാഷയും അതിന്റെ പ്രമേയവും ഒന്നായിത്തീരുകയാണിവിടെ.” – പി പി രവീന്ദ്രൻ
പ്രസാധകർ ബുക്ക് സൊലൂഷൻ
വില 110 രൂപ