കവിത ഒരു കൈവഴിയാണെന്നും പാരമ്പര്യമായി കടന്നു വന്ന മൂല്യങ്ങളെ അത്ര വേഗം കയ്യൊഴിയാനാവില്ലെന്നും വിളിച്ചുപറയുന്ന കാവ്യലോകമാണ് പി പി രാമചന്ദ്രന്റേത്. ആദ്യ സമാഹാരം മുതൽ പുതിയ സമാഹാരം വരെ പാരമ്പര്യത്തിൽ നിന്നും ഊർജം ഉൾകൊണ്ട് കാവ്യ രചന നടത്താനാണ് അദ്ദേഹം താല്പര്യപ്പെട്ടത്
നിശിതവും നിശ്ചലമല്ലാത്തതുമായ കവിമനസ്സാണ് പി.പി.രാമചന്ദ്രന്റേത്. കാല്പനികതയും പാരമ്പര്യവും സമ്മാനിച്ച ഊര്‍ജ്ജം പ്രസരിക്കുന്ന സ്പര്‍ശിനികള്‍ കൊണ്ട് പുത്തന്‍ലോകത്തിന്റെ ആഘാതങ്ങളെ അത് ഗ്രഹിക്കുന്നു. ആ ആഘാതങ്ങള്‍ നേരിടാനുള്ള കവചം നിര്‍മിക്കാന്‍ നിത്യജീവിതത്തിലെ പദങ്ങളും പദാവലികളുമാണ് ഉപയോഗിക്കുന്നത്. പ്രകൃതിയും പരിസ്ഥിതിയും സാംസ്‌കാരികത്തനിമയും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെച്ചൊല്ലി ഉത്കണ്ഠപ്പെടുന്ന ഈ കവിതകള്‍ സ്വയം തിരസ്‌കൃതനാവാതിരിക്കാന്‍ ഏറ്റുപറയുന്ന സത്യവാങ്മൂലങ്ങളാണ്. 2007 മുതല്‍ എഴുതിയ കവിതകളുടെ സമാഹാരം.
കവര്‍ : ശ്രീലാല്‍ .എ.ജി
പ്രസാധകർ മാതൃഭൂമി ബുക്ക്സ്
വില 55 രൂപ