കത്വവ കത്തുന്നു…

kathwa-2കത്വവയില്‍ ഒരു രോദനം കേള്‍ക്കുന്നു..
ഒരച്ചനും അമ്മയും തന്‍ പെണ്‍കുഞ്ഞിനെ കാണാതെ കരയുന്നു…
കുഞ്ഞു കാലുകളിളക്കി പുത്തന്‍ പാവാടയുമിട്ടവള്‍
ഏഴു നാള്‍മുമ്പ് നടന്നു മറഞ്ഞതാണ്…
ഭാരതമെന്ന പുണ്യഭൂമിയില്‍ ജനിച്ചതില്‍ അഭിമാനപൂരിതമായതാണ്…
മേച്ചില്‍ പുറങ്ങളില്‍ മേഞ്ഞു നിന്ന
കുഞ്ഞാടുകള്‍ക്കിടയിലേക്കു ചെന്നായ്ക്കള്‍
ചാടിവീഴുന്നതു കണ്ടവള്‍ നടുങ്ങി പോയി…
അതിലൊന്നിനെ കൊത്തിയെടുത്തു ആ
രക്തകൊതിയന്മാര്‍ കാട്ടിലേക്ക് പോയി..
കശ്മീര്‍ കരയുന്നു…
എന്റ കുഞ്ഞെവിടെ എന്ന് അള്ളാഹുവിനോടായി…
അല്ലാഹുവും കരഞ്ഞു പോയി..
മദ്റസകളിലും മസ്ജിദിലും കണ്ടില്ല..
കാടുകളിലും മേടുകളിലും കണ്ടില്ല…
നെഞ്ച് പൊട്ടി ഒരു ഉമ്മയും ഉപ്പയും കരയുന്നു..
ഒരു പെണ്കുഞ്ഞിന്‍റെ പിച്ചിച്ചീന്തിയ ഉടല്‍…
കൃഷിയിടങ്ങളില്‍ എവിടെയോ..
പാതിയടഞ്ഞ നിശ്ചലമായ മിഴികളോടു,
ഉമ്മഎന്ന് വിളിച്ചവള്‍ കരയുന്ന പോലെ..
ഉമ്മ ഞാന്‍ കുഞ്ഞല്ലേ…ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞില്ല…
അടുത്ത കുഞ്ഞായി ഞാന്‍ ജനിക്കും നിന്‍ ഉദരത്തില്‍
ചെറുത്തു നില്‍ക്കും മരിക്കാതെ തിരിച്ചുവരും…
കരയരുത്…തളരരുത്.. ചെറുത്ത് നില്‍ക്കണം..
അര്‍ദ്ധ നഗ്നമായി, നിണമണിഞ്ഞ ആ പൂമേനി
മടിയില്‍ കിടത്തി ആ ഉമ്മ ഓര്‍ത്തുപോയി..
ഇവിടെ ഈ ഭാരതഭൂമിയില്‍ പെണ്കുഞ്ഞു
പിറക്കാതിരിക്കുന്നതു നന്ന്…
ഗ്രാമപാതയില്‍ അടഞ്ഞ കോവിലില്‍
നടയില്‍ നിണമണിഞ്ഞ കാല്‍ല്പാടുകള്‍…
നടതുറന്നപ്പോള്‍ ബലിക്കല്ലില്‍ ചിതറിയ ചുടുചോര
ഇപ്പഴും ഉണങ്ങാത്ത ചുടുചോര..
കാക്കികുപ്പായമണിഞ്ഞ നിയമപാലകര്‍ എത്തി..
കറുത്ത കോട്ടിട്ട നീതി പാലകരെത്തി..
വിരട്ടിയോടിച്ചു ജനങ്ങളെ…
പുതിയ കഥകള്‍മെനഞ്ഞെടുത്തു…
ആറടി മണ്ണിനായി ഒരു ഉമ്മയും ഉപ്പയും…
ഭാരതമെന്നപേര്കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം…
ഭരണകൂടം ഉണര്‍ന്നു..കുടിലതന്ത്രങ്ങള്‍ മെനഞ്ഞു
കുറ്റവാളികളെ സ്തുതിച്ചവര്‍ പാടി..
ശ്രീകോവിലില്‍ കാമഭ്രാന്തില്‍ തിമിര്‍ത്തടിയോരെ പുകഴ്ത്തി..
മതഭ്രാന്തന്‍മാര്‍..
ക്ഷേത്രങ്ങള്‍പണിതുയര്‍ത്തുമ്പോള്‍ ഓര്‍ക്കുക
നിണം വീണ മണ്ണില്‍ ദൈവം കുടിയിരിക്കില്ല..
മനുഷ്യദൈവങ്ങള്‍ ജനിക്കും ഈ കലിയുഗത്തില്‍..
മതങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വിതറും..
സ്നേഹം നടിക്കും മരണം വിതറും..
ഇവിടെ രാമജന്മഭൂമികള്‍ വളരും..
മറക്കരുതുകഴിഞ്ഞതോന്നും..
അഹിംസകൊണ്ടും സഹിഷ്ണത കൊണ്ടും ശത്രുവിനെ വിരട്ടിയനാം..
ഇന്ന് മതത്തിന്റെപ്പേരില്‍ പരസ്പരം വിരട്ടുന്നു..
പിടിച്ചടക്കുന്നു മുറിച്ചെടുക്കുന്നു…
ത്രിവര്‍ണ്ണ പതാകകള്‍ പാറട്ടെ ഈ മണ്ണില്‍…
കണ്ണീര്‍ തുടയ്ക്കാം പരസ്പരം..
കതുവാ പുനര്‍ജനിക്കാതിരിക്കട്ടെ ഈ മണ്ണില്‍..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. മനുഷ്യ ചെന്നായ്ക്കൾ പിടിച്ച് കൊണ്ട് പോയ കുഞ്ഞിമോളെ പള്ളിയിലും മദ്റസയിലും പരതാൻ കവി ശ്രമിച്ചതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here