കാത്തിരിപ്പുണ്ട്

 

 

 

 

 

മലയോളം പൊക്കത്തിൽ
മനസ്സോളം ആഴത്തിൽ
ഒരു പുഴ
തലതല്ലി കരഞ്ഞു വരുന്നുണ്ട്.
ഉയിരോളം ഉയരത്തിൽ ഒരു മരം
മുടി നിവർത്തി
നെഞ്ചിൽ കൈ തല്ലി
കണ്ണീർ പൊഴിക്കുന്നുണ്ട്.

പൊങ്ങുതടിയായിപ്പോയി ജീവിതമെന്ന് പറഞ്ഞ്
ഏതോ നിസ്സഹായത
ആർത്തിരമ്പി കരയുന്നുണ്ട്.
കെട്ടകാലത്തിന്റെ
കുത്തൊഴുക്കിൽ
ചതഞ്ഞരഞ്ഞ
ഏതോ ഒരടിവേര്
സഹശയനം കൊതിച്ച്
കാത്തിരിക്കുന്നുണ്ടിപ്പോഴും…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here