മിനിയാന്ന്
അവള്‍ പറഞ്ഞു
ഇന്നലെ വരാമെന്ന്
ഇന്നലെ പറഞ്ഞു
ഇന്ന് വരാമെന്ന്
ഇന്നു രാവിലെ പറഞ്ഞു
വൈകീട്ട് വരാമെന്ന്
വൈകുന്നേരമായപ്പോള്‍ പറഞ്ഞു
സന്ധ്യക്കു മുമ്പ് എന്തായാലും വരുമെന്ന്
സന്ധ്യയും കഴിഞ്ഞ്
രാത്രിയായിക്കൊണ്ടിരിക്കുകയാണ്
സ്വന്തം ഭാര്യയായതുകൊണ്ട്
ഈ കാത്തിരിപ്പിനു ഒരു സുഖവുമില്ല.
Click this button or press Ctrl+G to toggle between Malayalam and English