കാത്തിരിപ്പിന്റെ ചിരി

 

 

 

 

 

 

 

കാത്തിരിപ്പെന്നോട് പറഞ്ഞു,

ക്ഷമിക്കാൻ,

ഒരു ദല്ലാളിന്റെ മട്ടിൽ,

നാളേക്കുനോക്കിരിക്കാൻ.
ഓർമ്മകൾ കാന്തിവലിച്ചസ്ഥിയായി,
നെഞ്ചു മാത്രം തുടിച്ചു,
വരും വരുമെന്നു മൂളുന്ന
മൃതപ്രായരായ വണ്ടുകൾ,
മുട്ടയിട്ടു,
പഴകിയളിഞ്ഞ മാംസം,
ഞൊട്ടിയാൽത്തെറിക്കുന്ന
ഞരമ്പുവരിഞ്ഞുവെച്ചു.
ആരുമാവഴിവരാതൊരിക്കൽ –
ഞാൻ മരിച്ചപ്പോളാരൊക്കെയോ-
അലറിക്കരഞ്ഞു, റീത്തു വെച്ചു.
എനിക്കിഷ്ടപ്പെട്ടത്,
ഒരുകൂട്ടികൊടുപ്പുകാരന്റെ
ബീഡിക്കറചിരിയാർന്നു,
കാത്തിരിപ്പിന്റെ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English