കാത്തിരിക്കാം ഞാൻ …..

 

 

 

 

 

പുഴ കഴുകിയ
മേനിയായി,

മാരുതൻ
തഴുകിയ
വിശറിയായി

സ്നേഹം
മെഴുകിയ
കന്മദമായി

കാത്തിരിക്കാം
ഞാൻ..

കാല്പാദത്തിൽ
നിന്റെ
പുഴനനയുവാൻ

ഹൃദയപങ്കകളിൽ
നിന്റെ
കാറ്റാകുവാൻ

സൗഗന്ധിക
പൂവുലയും
ഗന്ധമാദനമാകുവാൻ

ചന്ദനമുരച്ചുരച്ച്
മണം കുടിക്കുന്ന
ഉരകല്ലായി

കാത്തിരിക്കാം
ഞാൻ

നിന്റെ
കുടീരത്തിന്റെ
ഓരത്തൊരു
നെയ് വിളക്കായി
കാത്തിരിക്കാം …..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here