കത്തീല്‍ പുരാണത്തില്‍ പൗരാണിക ചരിത്രത്തോളം പ്രാധാന്യമുണ്ട്. വൈവസ്വത മന്വന്തര കാലത്ത് ഇവിടെ കൊടും വരള്‍ച്ചയും പട്ടിണിയും നടമാടിയിരുന്നു. ഇക്കാരണത്താല്‍ മനുഷ്യകുലം തന്നെ നാമാവശേഷമാകുന്ന സ്ഥിതിയുണ്ടായി. ഭൂമിവിണ്ടുകീറുകയും പുഴകള്‍ വറ്റിവരളുകയും ജലാശയങ്ങള്‍ വരണ്ടുണുങ്ങുകയും ചെയ്തു. ജനങ്ങള്‍ തീരാദുരുതത്തിലകപ്പെട്ടു. ഇതുകണ്ട് അനുകമ്പാര്‍ദ്രനായ ജാബാലിമഹര്‍ഷി അടുത്തുള്ള അമലകതീര്‍ത്ഥം എന്ന സ്ഥലത്ത് ഗാഡമായ ധ്യാനത്തല് മുഴുകി ഏറെക്കാലം ഇരുന്നു. ധ്യാനത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ആത്മസാക്ഷാത്കാരമുണ്ടാവുകയും ജനങ്ങളുടെ ദുരിതത്തിന് അറുതിവരുമെന്ന് ബോധോദയം ജനിക്കുകയുമുണ്ടായി.
അതേതുടര്‍ന്ന് ജാബാലി പട്ടിണി നിര്‍മാര്‍ജനം ചെയ്യാന്‍ ഒരു യജ്ഞന്‍ നടത്താന്‍ തീരുമാനിച്ചു. അതിനുവേണ്ടി അദ്ദേഹം ഇന്ദ്രന്റെ സഹായം തേടി. ദേവലോകത്തുള്ള കാമധേനുവിനെ വിട്ടുതരണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആ സമയത്ത് കാമധേര വരുണ ലോകത്തായിരുന്നു. അതിനാല്‍ കാമധേര മകളായ നന്ദിനിയോട് ജാബാലിയോടൊത്ത് ഭൂമിയിലേക്ക് പോകുന്നതിന് ആവശ്യപ്പെട്ടു. എന്നാല്‍ തന്നിഷ്ടക്കാരിയും അഹങ്കാരിയുമായ നന്ദിനി മഹര്‍ഷിയോടൊത്ത് ധരണിയിലേക്ക് പോകുന്നതിനും ആളുകളുടെ പാപമകറ്റുന്നതിനും വിമുഖത കാണിച്ചു. മഹര്‍ഷി പലകുറി അഭ്യര്‍ത്ഥിച്ചിട്ടും നന്ദിത തെല്ലും വിലകല്പ്പിച്ചില്ല. കോപം കൊണ്ട് ജ്വലിച്ച മഹര്‍ഷി നന്ദിനിയെ ഒരു പുഴയായി ഒഴുകുവാന്‍ ശപിച്ചു. ജാബാലിയുടെ ശാപം നന്ദിനിയെ സ്തബ്ദയാക്കി. അവള്‍ ശാപമോക്ഷം ഇരന്നെങ്കിലും മഹര്‍ഷി കൊടുത്തില്ല. നന്ദിനി അങ്ങനെ ഭൂമിയില്‍ ഒരു നദിയായി ഒഴുകി. കോപവിമുക്തനായ ജാബാലി നന്ദിനിയോട് കനകാചലകളെ ചുറ്റിയൊഴുകി പരമേശ്വരിയെ ധ്യാനിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അപ്രകാരം അനുഷ്ടിച്ച നന്ദിനിയുടെ മുന്നില്‍ ദവിപ്രത്യക്ഷപ്പെടുകയും മഹര്‍ഷിയുടെ ആഗ്രഹം സഫലമാക്കാന്‍ നദിയായി ഒഴുകുകതന്നെ വേണമെന്ന് പറയുകയും ഞാന്‍ നിന്നോടോപ്പം ഇവിടെതന്നെയുണ്ടെന്ന് അനുഗ്രഹിക്കുകയും ചെയ്തു. അങ്നെയാണെത്രെ മാതാദുര്‍ഗാപരമേശ്വരി നന്ദിനിക്കൊപ്പം നദീമധ്യത്തില്‍ ഇരുപ്പുതുടങ്ങിയത്.
ഉച്ചപൂജയുടെ മണിയടികേട്ടാണ് ഞാന്‍ വായ്നയില്‍ നിന്നുണര്ന്നത്. ദേവിയെ തൊഴുത് ഞാന്‍ പുത്തുകടന്നു. അല്പനേരം കൂടെയുള്ളവര്‍ക്കായി കാത്തുനിന്നു. എല്ലാവരും എത്തിയപ്പോള്‍ പ്രസാദ ഊട്ടിനായുള്ള വരിയില്‍ ഞങ്ങള്‍ കയറിനിന്നു. 12.30 മുതല്‍ 2.30 വരേയും രാത്രി 8 മണിമുതല്‍ 10 മണിവരേയുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത് എന്ന് വരിയുടെ ആരംഭത്തില്‍ എഴുതി വെച്ചിരിക്കുന്നത് ഞാന്‍ വായിച്ചു.
നദി ആര്‍ത്തലച്ച് ഒഴുകുന്നുണ്ടായിരുന്നു. അതുകണ്ടപ്പോള്‍ എനിക്ക് നന്ദിനിയുടെ അഹങ്കാരമൊന്നും ദേവിയുടെ മുന്നില്‍ വിലപ്പോവില്ലെന്ന് തോന്നി. അത്രക്ക് ചൈതന്യമുണ്ടായിരുന്നു കത്തീല്‍ ദേവീക്ക്. വരിയില്‍ നിന്ന് കാണുന്ന ക്ഷേത്രത്തിലെ ഒരു കാഴ്ച വളരെ കൗതുകം ജനിപ്പിക്കുന്നതാണ്. ഏതൊരു പ്രകൃതിസ്നേഹിയേയും കുളിരണിയിക്കുന്നതും അതേസമയം അമ്പരിപ്പിക്കുന്നതുമാണ്. ക്ഷേത്രത്തിന്നകത്ത് ഏതാണ്ട് മുപ്പതുമീറ്റര്‍ ഉയരമുള്ള ഒരു കരിമ്പന നില്‍ക്കുന്നുണ്ട്. അതിനെ സംരക്ഷിച്ചുക്കൊണ്ടാണ് മേല്‍ക്കൂര തീര്‍ത്തിരിക്കുന്നത്. കരിമ്പനയിലെ പട്ടയും നൊങ്കം വീണ് കിടക്കുന്നത് കാണാമായിരുന്നു. ആലിന്റെയും വേപ്പിന്റേയും കടയ്ക്കല്‍ ധാരാളം ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് കണ്ടിട്ടുണ്ടെങ്കിലും കരിമ്പന കടയ്ക്ല് ഇരുന്ന് കാത്തരുളുന്ന ദേവിയെ ആദ്യാമായാണ് കണ്ടത്. ഒരു കണക്കിന് മരമുറിച്ച് നാടുംകാടും വെളിമ്പാറമ്പാകുന്ന നമ്മുടെ നാട്ടുകാര്‍ കണ്ടു പഠിക്കേണ്ടുന്ന കാഴചയാണത്.
ഒരു മണിക്ക് വരിയില്‍ നിന്നും ഭക്ഷണശാലയിലേക്ക് ഞങ്ങള്‍ എത്തി മാര്‍ബിള്‍ പലകയിലിരുന്ന് താഴെ ഗ്രാനൈറ്റ് പതിച്ച നിലത്ത് തൂശനിലയില്‍ വയറുനിറച്ച് ഊണുകിട്ടി. രണ്ടുവകകറിയും കന്നട സാമ്പാറും പുളിച്ച മോരും അടങ്ങുന്ന ഊണ്. ഉണ്ടു കഴിയുമ്പോഴേക്കും ഈരണ്ടുകയില്‍ (തവി) പായസമുമായി വിളമ്പുകാര്‍ വീണ്ടും ഉഷാറായി. ഞാന്‍ പ്രാസാദ ഊട്ട് നന്നായികഴിച്ചു. അന്നും അമൃതം ദേവിയുമാണല്ലോ.
Click this button or press Ctrl+G to toggle between Malayalam and English