കഥയല്ലിത് ജീവിതം

kathayalla

 

പ്രസംഗ പീഢത്തിൽ നേതാവ്

കത്തി കയറുകയാണ് !

മതേതരത്വവും മത സൗഹാർദവും

സമന്വയിപ്പിച്ച് കാണികളെ

ഹർഷ പുളകിതമാക്കികൊണ്ട്

മീന മാസച്ചൂടിൽ ഉരുകിയൊലിക്കുന്നു …

ജനാധിപത്യവും സോഷി ലിസവും

ഗാന്ധിസവും കമ്യൂണിസവും

അരച്ച് കുടിച്ചവന്റെ വാഗ്ദോരണി

ജനങ്ങൾക്ക് ഏറെ ബോധിച്ചു .

കലയും ,സാഹിത്യവും ,രാഷ്ട്രീയവും ,

തനിക്കന്യമല്ലെന്നു തെളീച്ച

സകല കല വല്ലഭൻ !

മനുഷ്യനെ മയക്കും കറുപ്പിനെതിരെ

തൃശ്ശൂർ പൂരം പോലെ ഗർജ്ജിച്ചു .

വീട്ടിലെത്തിയ ഭർത്താവിനോടായ്

പത്നി യോതി ” യൂ എസിൽ ഡോക്ടറായ

മകൾ പാലാക്കാരൻ ജോണുമായി …”

ഭൂമി കീഴ്മേൽമറിഞ്ഞു

നേതാവും ബോധരഹിതനായ് …

ശിഷ്യന്റെ ആത്മഗതം

“കഥയല്ലിത്‌ ജീവിതം .”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English