കസവ്-സി ഖാലിദ് പുരസ്കാരം മലയാളത്തിന്റെ മഹാകവി സുഗതകുമാരിയുടെ ഓർമ്മയ്ക്കായി ടീച്ചർ സ്ഥാപിച്ച അഭയക്കായി സമർപ്പിച്ചു . പരിസ്ഥിതി സംരക്ഷണത്തിന് സാഹിത്യ രംഗത്തു അമൂല്യ സംഭാവന നല്കിയ സുഗതകുമാരിക്ക് മരണാനന്തര ബഹുമതിയായി ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കസവ്-സി.ഖാലിദ് പുരസ്കാരം പ്രഖ്യാപിച്ചത് പ്രശംസനീയമാണെന്ന് ഗോവ ഗവർണ്ണർ പിഎസ്ശ്രീധരൻ പിള്ള . പ്രശംസാപത്രം ആലേഘനം ചെയ്ത ഫലകവും തുകയായ ഒരു ലക്ഷം രൂപയും ഗോവ ഗവർണ്ണർ പി എസ്ശ്രീധരൻ പിള്ള കൈമാറി. അഭയയുടെ ഡയറക്ടർപി പി ജെയിംസ് അവാർഡ് ഏറ്റുവാങ്ങി .
ഹൈക്കോടതി ആഡിറ്റോറിയത്തിൽ കേരള ഹൈക്കോടതി അഡ്വക്കേറ്റ് സ് അസോസിഷനുമായി ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ .കേരള അഭിഭാഷക സാഹിത്യ വേദി (കസവ് ) പ്രസിഡന്റ് അഡ്വ. പി എ അസീസ് അധ്യക്ഷനായി. സാഹിത്യകാരി സാറാ ജോസഫ് സുഗതകുമാരിയെയും അഡ്വ. കെ രാമചന്ദ്രൻ സി ഖാലിദ്നെയും അനുസ്മരിച് സംസാരിച്ചു. അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. എച്ച്സിഎഎ പ്രസിഡന്റ് രാജേഷ് വിജയൻ, അഡ്വ ആർ രഞ്ജിത്ത്, അഡ്വ ടി ആർ രാജീവ് എന്നിവർ പ്രസംഗിച്ചു. ചീഫ് ജസ്റ്റീസ് എസ് മണികുമാർ, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് ‚ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവർ പങ്കെടുത്തു.