ന്യൂസീലന്‍ഡ് നോവലിസ്റ്റും ബുക്കര്‍ പുരസ്‌കാര ജേതാവുമായ കേരി ഹ്യൂം അന്തരിച്ചു. 74 വയസ്സായിരുന്നു. 1985-ല്‍ ദി ബോണ്‍ പീപ്പിള്‍ എന്ന നോവലിനായിരുന്നു മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചത്.
പിതാവിന്റെ മരണത്തോടെ 11 -ാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് പുകയില നുള്ളാനിറങ്ങിയ ഹ്യൂം പിന്നീട് 12 വയസ്സുമുതല്‍ കഥകളും കവിതകളും എഴുതിത്തുടങ്ങി. ആദ്യ നോവലായ ദി ബോണ്‍ പീപ്പിള്‍ ഫിക്ഷനിലെ ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായ ബുക്കര്‍ തന്നെ സ്വന്തമാക്കി. പല പ്രസാധകരും ദി ബോണ്‍ പീപ്പിള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല.