കരുണാകരന്റെ പുതിയ നോവൽ

 

yuvavu

എഴുപതുകളില്‍ യുവാവയിരുന്ന ഒരാള്‍ക്ക് വിപ്ലവസ്വപ്‌നങ്ങള്‍ കാണാതെ വയ്യ.ലോകത്തെ മാറ്റി മറിക്കാൻ ഇറങ്ങി തിരിച്ചവർ അവസാനം പരാജയത്തിൽ പിൻവാങ്ങി.അവരുടെ മാനസിക വ്യഥകൾ അരുമറിഞ്ഞില്ല. വിപ്ലവം പരാജയപ്പെട്ട തലമുറ നിരാശയിലേക്ക് വീണടിഞ്ഞു. പരസ്പരം ഒറ്റിയും സ്വയം ഇരുട്ടിലേക്ക് പിൻവാങ്ങിയും ജീവിച്ചു. അവരുടെ കഥയാണ് കരുണാകരൻ യുവാവായിരുന്ന ഒന്‍പതുവര്‍ഷം എന്ന നോവലിൽ പറയുന്നത്

പണം പലിശയ്ക്കുനല്‍കുന്ന വയനാട്ടിലെ ദുഷ്ടനായ ഭൂവുടമയായ, എല്ലാവരും മുതലാളി എന്നുവിളിക്കുന്ന വര്‍ക്കിച്ചനെ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായ വധിച്ചതിനുശേഷം ഒളിവില്‍പോകുന്ന ജോസഫ്, രാമു,മുരളി, ചന്ദ്രന്‍ എന്നിവരിലൂടെയാണ്  നോവൽ തുടങ്ങത്. അതില്‍ ഒരുവന്റെ ഓര്‍മ്മകളിലൂടെയാണ് കഥയുടെ വികാസം. വര്‍ഗ്ഗീയ ഉന്‍മൂലനത്തിനുശേഷം ഒളിവില്‍പോയ അവരില്‍ പലരും പരസ്പരം ഒറ്റിക്കൊടുക്കുകയും ആത്മഹത്യചെയ്യുകയും ചെയ്തു. എന്നാല്‍ ഒരാള്‍മാത്രം പിടിക്കപ്പെടാതെ..ആരാലും തിരിച്ചറിയപ്പെടാതെ മറ്റൊരു രാജ്യത്ത് താമസമുറപ്പിച്ചു. ഒടുവില്‍ അവിടെയുണ്ടായ കലാപത്തില്‍ അഭയാര്‍ത്ഥിയായി സ്വന്തം നാട്ടിലേക്ക് അയാള്‍ക്ക് മടങ്ങേണ്ടിവന്നു. മടങ്ങുകമാത്രമല്ല പണ്ടുനടത്തിയ കൊലപാതകം ഏറ്റുപറഞ്ഞ് കീഴടങ്ങുകയും…ഒരു ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് കെട്ടിത്തൂണ്ടിച്ചാവുകയും ചെയ്തു. അതിനിടയില്‍ തന്നെ സമീപിച്ച പെണ്‍ സുഹൃത്തിന്റെ നിര്‍ബന്ധപ്രകാരം എഴുതിയ പുസ്തകമാണ് യുവാവായിരുന്ന ഒന്‍പതു വര്‍ഷം. തങ്ങള്‍ നടത്തിയ കൊലപാതകത്തെപറ്റിയും ഒളിച്ചുതാമസിച്ച സ്ഥലത്തെക്കുറിച്ചും തിരികെയുള്ള കപ്പല്‍ യാത്രയില്‍ കണ്ടുമുട്ടിയ ജിന്നിനെയും ഈ കപ്പല്‍ യാത്രകഴിയുമ്പോള്‍ നിങ്ങള്‍ ഒരു യുവാവല്ലാതായിത്തീരും എന്ന ജിന്നിന്റെ വാക്കുകളെയും അയാള്‍ ഓര്‍ത്തെടുക്കുന്നു.

ഒരു വ്യക്തിയുടെ എന്നതിലുപരി ഒരു തലമുറയുടെ നിരാശയും സ്വപ്നങ്ങളുമാണ് ഈ നോവലിൽ ഇതൾവിരിയുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English