വിടപറഞ്ഞ ഇന്ത്യൻ സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ കർണാടിനെ കവിയും നോവലിസ്റ്റുമായ കരുണാകരൻ ഓർക്കുന്നു
കുറിപ്പ് വായിക്കാം:
പോയ ആഴ്ച്ചയിലാണ്, എ കെ രാമനുജന്റെ ഡയറിക്കുറി പ്പുകളും കവിതകളും ചേര്‍ത്ത പുതിയ പുസ്തകത്തിന് ഗിരീഷ് കര്‍ണാട് എഴുതിയ ആമുഖം വായിച്ചത് – ദക്ഷിണേന്ത്യയിലെ ആധുനിക സാഹിത്യത്തിന് കന്നട നല്‍കിയ വലിയ പാരമ്പര്യം അപ്പോള്‍ വീണ്ടും ഓര്‍മ്മ വന്നു.
“വലിയ എഴുത്തുകാര്‍” എന്നാല്‍ എഴുത്തില്‍ ജീവിതം തേടിപ്പോയവരല്ല, മറിച്ച് സാഹിത്യത്തെ മനുഷ്യവംശത്തിന്റെ മോഹമായി നിലനിര്‍ത്തിയവരാണ് എന്ന് തോന്നുന്നതുകൊണ്ടാകും, ഗിരീഷ് കര്‍ണാട് എനിക്ക് വലിയ എഴുത്തുകാരനായിരുന്നു, വലിയ നാടകകൃത്തായിരുന്നു. വളരെ വളരെ മുമ്പ് ‘ഹയവദന’ വായിച്ചത് മറക്കാന്‍ പറ്റില്ല. നാടകങ്ങള്‍ ഏകാന്തതയുടെ മറുപുറം കണ്ടുപിടിക്കുന്ന പോലെയാണെങ്കില്‍ അന്നത്തെ ആ ഒറ്റക്കിരിപ്പും വായനയുടെ കാഴ്ച്ചയും നീണ്ടുനിന്ന ഒരൊറ്റ ദിവസമാണ്. നടനായ കര്‍ണാടിനെയും ഇഷ്ടപ്പെട്ടു. പുരുഷനു ചേരുന്ന എന്തും ആ ആ നടനും തേടിയിരുന്നു.
ഇന്ത്യ, ഉത്തരേന്ത്യന്‍ ഹിന്ദു വര്‍ഗ്ഗീയതയുടെ ഭരണാധികാരത്തിന് കീഴ്പ്പെടുന്ന ഈ കാലത്തെ അദ്ധേഹവും ഭയപ്പെട്ടു, പ്രത്യക്ഷമായിത്തന്നെ അതിനെ ചെറുത്തു, പൌരബോധത്തെ വര്‍ഗ്ഗീയതയുടെ കോളനിയാക്കാതിരിക്കാന്‍ എഴുതുകയും പറയുകയും ചെയ്തു, ഓര്‍മ്മയുണ്ടാകും ഗൌരി ലങ്കേഷിന്റെ കൊലയെ തുടര്‍ന്നു വന്ന നാളുകളില്‍ കര്‍ണാടിനും ഭീഷണി ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ അദ്ദേഹവും വിട വാങ്ങി…