കറുകപ്പിള്ളി ഗവൺമെൻറ് യുപി സ്കൂളിൽ പഠിക്കുന്നു. ഇവിടുത്തെ മൂന്നാം ക്ലാസിലെ മുഴുവൻ കുഞ്ഞു മലയാളം കൂട്ടുകാരും സ്വന്തമായി കഥയും കവിതയും യാത്രാവിവരണവും എഴുതിയ പുസ്തകം അച്ചടിച്ച് പ്രകാശനം ചെയ്തിരിക്കുകയാണ്.നല്ല ചിന്ത, നല്ല വായന, നല്ല എഴുത്ത്,എന്നീ മേഖലകൾക്ക് ഊന്നൽ നൽകി ഭാഷാശേഷി വികാസം ഉറപ്പാക്കുന്ന കുഞ്ഞു മലയാളം പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പുസ്തകങ്ങൾ തയ്യാറാക്കിയത്. അങ്ങനെ ഇവിടെ മുന്നാം ക്ലാസിലെ ഓരോ കുട്ടിയും എഴുത്തുകാരായി മാറിയിരിക്കുകയാണ്. കുഞ്ഞുമലയാളം എന്ന പഠനരീതി ആവിഷ്കരിച്ചത് പഴന്തോട്ടം പൗലോസ് എന്ന ധിഷണാശാലിയായ യുവ അധ്യാപകനാണ്. ഇതിനെല്ലാം നേതൃത്വം നൽകി ഭാവനാസമ്പന്നനായ പ്രധാന അധ്യാപകൻ മധുസൂദനൻ മാഷും മറ്റു അധ്യാപകരും ഒപ്പത്തിനൊപ്പം. സ്കൂളിലെ ഞാവൽ മരത്തെപ്പറ്റിയും സമീപത്തെ പുഴയെ പറ്റിയും മറ്റും കുട്ടികൾ നിരീക്ഷിച്ച് എഴുതി യിരിക്കുകയാണ്
Click this button or press Ctrl+G to toggle between Malayalam and English