ദില്ലിയിലെത്തിയ കർഷകരെ….
നിങ്ങൾക്കഭിവാദ്യമേകുന്നു നായകരെ….
പിന്നോട്ട് പോയിടല്ലേ ധീരരേ….
പിന്തുണ നൽകുവാൻ ഞങ്ങളും പിന്നിലേ…..
നാടിന്റെ നാഡി ഞരമ്പ് നനക്കുന്ന,
മണ്ണിന്റെ കാവലാണ് നിങ്ങൾ.
മൺവെട്ടിയാൽ മണ്ണിനെ മധുരമാക്കുന്ന,
മാന്ത്രികക്കൈകളാണല്ലോ നിങ്ങൾ…..
വസ്ത്രവും വസ്തുക്കളും ആഹരിക്കുവാൻ,
അന്നങ്ങളും നൽകി യാത്രയാക്കി.
നല്ലവർ എപ്പൊഴും നിങ്ങളോടൊപ്പമാ-
ണെന്റെ മനസ്സും അവിടെയാണ്.
പ്രായമേറെയുള്ള അമ്മമാരെ,
മറ്റു സമരമുഖത്തുള്ള മാനുഷരെ,
പ്രാർത്ഥന നൽകിടാം നിങ്ങൾക്ക് ധീര,
ധീരം ചങ്കുറപ്പുള്ള കർഷകരെ.
വിറകൊള്ളണം കോട്ട കൊത്തളങ്ങൾ പിന്നെ,
കോർപറേറ്റിന്റെ കുഴലൂത്തുകാർ,
രാജ്യമെഴുന്നേൽക്കണം ഈ പ്രകമ്പനം,
മായാത്തൊരടയാളമാക വേണം.