കേരള സർക്കാർ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം 2018 മാർച്ച് 1 മുതൽ 11 വരെ എറണാകുളത്ത് ബോൾഗാട്ടി പാലസിലും മറൈൻ ഡ്രൈവിലുമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തക സാഹിത്യ വിജ്ഞാനോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ യുവാക്കൾക്കായി, സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ സ്ഥാപക സെക്രട്ടറി ശ്രീ കാരൂർ നീലകണ്ഠപിള്ളയുടെ നാമധേയത്തിൽ ഒരു ചെറുകഥാ മത്സരം നടത്തുന്നു.
18നും 40നും ഇടയിൽ പ്രായമുള്ള ഏവർക്കും ഇതിൽ പങ്കെടുക്കാം. 2017 ഡിസംബർ 1നു ശേഷം ഏതെങ്കിലും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥകളും, ഇനിയും പ്രസിദ്ധീകരിക്കപ്പെടാത്ത കഥകളുമാണ് മത്സരത്തിൽ പരിഗണിക്കുക
ഒന്നാം സമ്മാനാർഹമായ കഥയ്ക്ക് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം അൻപതിനായിരം, ഇരുപത്തി അയ്യായിരം എന്നീ തുകകളും ലഭിക്കും. സമ്മാനങ്ങൾ മാർച്ചിൽ നടക്കുന്ന സാഹിത്യ വിജ്ഞാനോത്സവത്തിൽ വിതരണം ചെയ്യും. കഥകൾ 2018 ഫെബ്രുവരി 20 നു മുൻപ് താഴെപറയുന്ന മേൽ വിലാസത്തിൽ അയച്ചു തരണം.
കാരൂർ നീലകണ്ഠപിള്ള ചെറുകഥാ മത്സരം 2018
c/o International Festival of Books & Authors 2018
അക്ഷരമന്ദിരം, മറൈൻ ഡ്രൈവ്, ഷണ്മുഖം റോഡ്, കൊച്ചി -682011