ജനരംഗ വേദിയുടെ കരിരാവണം നാടകം ഇന്ന് വൈകിട്ട് എറണാകുളം പാലാരിവട്ടത്തെ കുമാരനാശാൻ സ്മാരകത്തിൽ അരങ്ങേറും. ഇന്ത്യൻ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളെ പുരാണ കഥാപാത്രമായ രവണനിലൂടെ ചർച്ച ചെയ്യുകയാണ് നാടകം. സ്വപ്നേഷ് ബാബു രചനയും സംവിധാനവും നിർവഹിച്ച നാടകത്തിന് മുന്നോടിയായി ജനകീയ ചർച്ചയും ഉണ്ടായിരിക്കും.