കരിക്ക് ദോശയും പരിപ്പ് കറിയും

karikdosha

വേണ്ട സാധനങ്ങള്‍:-

 

കരിക്ക്  : ഒന്ന് 

പച്ചരി    : 300 ഗ്രാം

ജീരകം  : ഒരു സ്പൂണ്‍

ഉപ്പു പൊടി : ആവശ്യത്തിന്


പച്ചരി രണ്ടോ മൂന്നോ മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം, അതും കരിക്കിന്റെ കാമ്പും ചേര്‍ത്ത് അരയ്ക്കുക. അരച്ച് തീരുന്നതിനു മുമ്പായി, അതില്‍ ജീരകം കൂടി ചേര്‍ക്കണം. ഉപ്പു പൊടി അവസാനം മാത്രം ചേര്‍ത്താല്‍ മതി.  മാവ് പരുവത്തിലായി കഴിഞ്ഞാല്‍, സാധാരണ ദോശ പോലെ, മീഡിയം ചൂടില്‍, ദോശ ചുട്ടെടുക്കാവുന്നതാണ്. പരിപ്പ് കറി ചേര്‍ത്തും, അല്ലെങ്കില്‍ പഞ്ചസാര ചേര്‍ത്തും ഇത് കഴിക്കാവുന്നതാണ്.

പരിപ്പ് കറി 

വേണ്ട സാധനങ്ങള്‍:-

  തുവര പരിപ്പ്   :  200 ഗ്രാം

  പച്ച മുളക്      :   4 എണ്ണം

  വേപ്പില          :    2 തണ്ട്

  കടുക്             :     1 സ്പൂണ്‍

 വറ്റല്‍ മുളക്   :      1 എണ്ണം

 ജീരകം            :     1/2 സ്പൂണ്‍

 വെളിച്ചെണ്ണ    :     1 സ്പൂണ്‍

ഭാഗം 1

തുവര പരിപ്പ് ഒരു ചെറിയ പാത്രത്തില്‍ വേവിക്കുക. വേവ് പകുതിയാകുമ്പോള്‍  നെടുകെ കീറിയ പച്ച മുളകും ഉപ്പും അതില്‍ ചേര്‍ക്കുക. അതിനു ശേഷം, ആവശ്യമെങ്കില്‍ ഒരു ഗ്ലാസ് വെള്ളം കൂടി അതില്‍ ചേര്‍ക്കാവുന്നതാണ് .

ഭാഗം 2

ഒരു ചീന ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം, അതില്‍ കഷണമാക്കിയ വറ്റല്‍ മുളകും, ജീരകവും കറി വേപ്പിലയും ചേര്‍ക്കുക. അവസാനം ഈ മിശ്രിതം  ഭാഗം 1 ല് ചേര്‍ക്കണം.  ഈ പരിപ്പ് കറി ദോശയില്‍ ഒഴിച്ച് കഴിക്കാവുന്നതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here