നീയെന്തിന് അവളോട്
കള്ളം പറഞ്ഞു ?
അവൾ നിന്റെ കരളെങ്കിൽ,
ഐസിട്ട
കറുത്ത ദ്രാവകം
എന്റെമേൽ എന്തിനു നീ ഒഴിച്ചു ?
വഴിതെറ്റി
കരയിൽ വന്ന
മീനിനെപ്പോൽ
നിന്റെ ഓരോ ഗ്ലാസും
കാലിയാകുമ്പോൾ
പിടയുന്നത് ഞാനല്ലേ
ഓർക്കുക,
ഒരു ദിവസമെങ്കിലും
നിന്റെ ബോധാവസ്ഥയിൽ,
ഒരുനാൾ ഞാനും
ലഹരിയുടെ അടിമയാകും.
അന്ന് അവളോട്
“നീയെന്റെ കരളാണ്” എന്ന്
പറയരുത്
കാരണം നിന്നിലെ
ഞാൻ ദ്രവിച്ചു തുടങ്ങിയിരിക്കും.