മലയാള പ്രഫഷണൽ നാടകവേദിയിൽ നടനായും സംവിധായകനായും സംഘാടകനായും പ്രവർത്തിക്കുന്ന കരകുളം ചന്ദ്രന് നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രതിഭാപുരസ്കാരം നൽകി ആദരിക്കുന്നു. വെഞ്ഞാറമൂട് നെഹ്റു യൂത്ത് സെന്റർ ആൻഡ് ദൃശ്യ ഫൈൻ ആർട്സിൽ നവംബർ മൂന്നു മുതൽ 11 വരെ നടത്തുന്ന വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക സംസ്ഥാനതല പ്രഫഷണൽ നാടകോത്സവത്തിന്റെ സമാപന ചടങ്ങിൽ കരകുളം ചന്ദ്രനെ ആദരിക്കും .പതിനായിരം രൂപ കാഷ് അവാർഡും ശിൽപ്പവും പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്കാരം. ഡി. കെ. മുരളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, തലേക്കുന്നിൽ ബഷീർ, പാലോട് രവി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പങ്കെടുക്കും .
Home പുഴ മാഗസിന്