കപ്പങ്ങ പരിപ്പ് പുളിങ്കറി

puli

 

കപ്പങ്ങ – ഒന്ന് ചെറുത്

പരിപ്പ് – 50 ഗ്രാം

പച്ചമുളക് – നാലെണ്ണം

തേങ്ങ – അരമുറി

പുളി – ആവശ്യത്തിന്

മുളകു പൊടി – ഒരു ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – ആവശ്യത്തിന്

ഉണക്കമുളക് – രണ്ടെണ്ണം

ഉപ്പ് വെളിച്ചണ്ണ കറിവേപ്പില – പാകത്തിന്

തയാറാക്കുന്ന വിധം

പരിപ്പ് വേവിക്കണം – കപ്പങ്ങ ചെറിയ കഷണങ്ങളായി അരിഞ്ഞ് വെന്ത പരിപ്പിലേക്കു ചേര്‍ക്കണം കൂടെ പച്ചമുളക് മഞ്ഞള്‍പ്പൊടി ഉപ്പ് ഇവ ചേര്‍ക്കുക. കഷണം വേകുമ്പോള്‍‍ നന്നായി അരച്ച തേങ്ങയും പുളി പിഴിഞ്ഞതും ചേര്‍ക്കണം . നന്നായി തിളക്കുമ്പോള്‍ ഇറക്കി വെളിച്ചണ്ണ ചൂടാക്കി കടുക് വേപ്പില മുളക് മുറിച്ചത് ഇവ ചേര്‍ത്ത് താളിച്ചു വാങ്ങാം.

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here