കപ്പ + മുട്ട പുതുരുചിയില്‍

കപ്പ – ചെറുതായി അരിഞ്ഞ് വേവിച്ച് ഊറ്റിയത്- കാല്‍ കിലോ
മുട്ട – രണ്ട്
കാന്താരി മുളക് – പത്തെണ്ണം (ഇല്ലെങ്കില്‍- എരിവുള്ള പച്ചമുളക് – നാലെണ്ണം )
ചുവന്നുള്ളി അരിഞ്ഞത് – അഞ്ച് അല്ലി
വെളുത്തുള്ളി അരിഞ്ഞത് – അഞ്ചല്ലി
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
കുരുമുളകു പൊടി – കാല്‍ ടീസ്പൂണ്‍
കറിവേപ്പില, കടുക്, ഉപ്പ്, വെളിച്ചണ്ണ – ആവശ്യത്തിന്

കപ്പ ഉപ്പു ചേര്‍ത്ത് വേവിച്ചു വെള്ളം ഊറ്റി മാറ്റി വയ്ക്കണം – ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിനു വെളിച്ചണ്ണ ഒഴിക്കണം . കടുകു പൊട്ടിയ ശേഷം ചുവന്നുള്ളി, വെളുത്തുള്ളി, മുളകരിഞ്ഞത്, വേപ്പില ഇവ ചേര്‍ത്തു നന്നായി മൂപ്പിക്കണം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുകുമുളകുപൊടി ഇവ ചേര്‍ക്കുക. പിന്നീട് കപ്പ വേവിച്ചതു ചേര്‍ത്ത് നന്നായി ഇളക്കി കുഴക്കണം. ശേഷം നടുവില്‍ ഒരു ചെറിയ കുഴിയുണ്ടാക്കി ഇതിലേക്ക് മുട്ട രണ്ടെണ്ണം പൊട്ടിച്ച് ഒഴിക്കണം കുറച്ച് ഉപ്പു കൂടി ചേര്‍ക്കണം. ഇത് നന്നായി ഇളക്കി കപ്പയുടെ കൂടെ ചേര്‍ക്കുക. അഞ്ചു മിനിറ്റ് മൂടി വച്ച ശേഷം ഉപയോഗിക്കാം

* എരിവ് ക്രമീകരിക്കാന്‍ മുളകിന്റെ എണ്ണം കുറയ്ക്കാം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here