ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവെല്ല സിനിമയാകുന്നു. വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആസിഫ് അലിയും അന്ന ബെന്നും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് ‘കാപ്പ’ എന്നാണ് പേരിട്ടിരിക്കുന്നത്.
തിരുവനന്തപുരത്തിന്റെ അധോലോകത്തെ സംബന്ധിക്കുന്ന പടിഞ്ഞാറേ കൊല്ലം ചോരക്കാലം, തീവണ്ടിയിലെ തടവുകാരന് ശംഖുമുഖി എന്നീ മൂന്ന് വ്യത്യസ്തമായ കഥകളാണ് പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന കൃതിയിലുള്ളത്.