പുതുകാല സാമൂഹ്യ അവസ്ഥകളുടെ സമ്മർദങ്ങളിൽ പെട്ട് ചിതറുന്ന ഒരുപിടി മനുഷ്യ ബന്ധങ്ങൾ.ജീവിത സാഗരത്തിൽ ഒരഭയത്തിന്റെ വിളക്കുമരം പോലും എങ്ങും കാണാതെ അലയുന്ന രാത്രികൾ.എന്നാൽ ഈ കെട്ട കാലത്തും മാനവികതയുടെ സാന്ത്വന കിരണങ്ങൾ എങ്ങുനിന്നൊക്കെയോ കടന്നു വരുന്നുണ്ട്.മലയാള പുതു കഥയിലെ വേറിട്ട സ്വരമായ മിനി .പി .സിയുടെ ആദ്യ നോവൽ മനുഷ്യ ജീവിതത്തിന്റെ മികവുറ്റ കാഴ്ചകളാണ് അവതരിപ്പിക്കുന്നത്.
പ്രസാധകർ :ന്യൂബൂക്സ്
കവർ : രാജേഷ്‌ചാലോട്
വില : 75 രൂപ