കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ജില്ലയിൽ നിന്ന് ഒരുകോടി രൂപ ശേഖരിച്ചു നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണു ലൈബ്രറികൾ മുഖേന ഫണ്ട് ശേഖരിക്കുന്നത്. കേരളത്തെ പുനർനിർമിക്കാൻ മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരമാണ് ഒരു കോടി രൂപ ജില്ലയിലെ ഗ്രന്ഥശാലകൾ മുഖേന ശേഖരിക്കുന്നത്. ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നലെ വൈകുന്നേരം നാലിനു പയ്യന്നൂർ വെള്ളൂർ ജവഹർ ലൈബ്രറിയിൽ നടന്നു. വായനശാലാ ഭാരവാഹികൾ ഒരു ലക്ഷം രൂപ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ. ബൈജുവിനു കൈമാറും. എച്ചിലാംവയൽ ഗ്രാമീണ ലൈബ്രറി 50,000 രൂപയും ജനകീയ വായനശാല കണിയേരി 40,000 രൂപയും നൽകും. അന്നൂർ ഭഗത് സിംഗ് ലൈബ്രറി ശേഖരിച്ച 25,000 രൂപ സെക്രട്ടറി എ.വി. രഞ്ചിത്ത് കൈമാറി. ഓണാഘോഷ പരിപാടി ചെറിയ തോതിൽ നടത്തി എല്ലാ ലൈബ്രറികളും ദുരിതാശ്വാസ നിധിയുമായി സഹകരിക്കണമെന്നു ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. നേരത്തെ കളക്ടർ മുഖേനയും മറ്റ് ഏജൻസികൾ മുഖേനയും ഫണ്ട് കൈമാറിയവർ രശീതിന്റെ കോപ്പി ലൈബ്രറി കൗൺസിൽ ഓഫീസിൽ എത്തിക്കണം.
Home പുഴ മാഗസിന്