വിലക്കുകളില്ലെന്ന് തെറ്റിദ്ധരിച്ച വർത്തമാനങ്ങളുടെ,
സമ്പുഷ്ടതയിലാണ് ചില ഒറ്റവാക്കിന്റെ
യന്ത്രങ്ങൾ കണ്ണീരു കുഴിച്ചത്.
മുള്ളും, വേരും, കല്ലും തടഞ്ഞെങ്കിലും
ഉള്ളു തുളച്ചു വെള്ളം കണ്ട സന്തോഷം,
കണ്ണിൽ നിന്നും കവിളിനെ ചൂടുപിടിപ്പിച്ചു.
വിജയശ്രീലാളിതനായി കാല്‍പ്പാദത്തിന്
തൊട്ടടുത്തുള്ള മണ്ണിൽ ഭവിച്ചു
മനസ്സിനെ കടിച്ചമർത്തിയാൽ അവ
ഭൂഗർഭത്തിലെ ഒഴുക്ക് മാത്രമായേനെ.
പക്ഷെ,
മറക്കുവാൻ ശ്രമിക്കുന്തോറും വീണ്ടും
ഹൃദയത്തിൽ നിന്ന് കണ്ണിലേക്കുള്ള നാഡി തേടിയിറങ്ങും
അഭിമാനം ദേഹത്തെ നുള്ളി നോവിക്കുമ്പോൾ
ആരും കാണാതെ മഴയിലും ഒഴിഞ്ഞ,
മുറിയിലും ഒളിപ്പിച്ചു വെക്കും.
വേനലെന്നില്ല വെളിച്ചെമെന്നില്ലാത്തവൻ
ഒരുകാലമെയുണ്ടായുള്ളു ‘വേദന’
ജാതി, മത, കുല, ഗോത്ര, വർണ,
മണ, ഗുണ, പണ അതിർവരമ്പുകളൊന്നും തടസമില്ലാതവൻ
ഇല്ലാതാക്കുവാൻ ഇല്ലാത്തവരുടെ ഇടവും തേടി യാത്രയായി.
കണ്ണില്ലാത്തവരെ കണ്ടു കാഴ്ചയില്ലാത്തവരോട് മിണ്ടി
അവർക്കും അറിയാമായിരുന്നു,
കണ്ണീരിന്റെ വീതിയും നീളവും മണവും രുചിയുമെല്ലാം.