2023 -ലെ “കനിവ് ” കവിതാ പുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു

മികച്ച കവിതാ സമാഹാരത്തിന് / കവിതയ്ക്ക് തൃശ്ശൂർ മതിലകം കനിവ്  നൽകി വരുന്ന 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരത്തിനാണ് കൃതികൾ ക്ഷണിക്കുന്നത്. 2021-22 വർഷത്തിൽ പ്രസിദ്ധീകരിച്ച കവിതയോ, കവിതാസമാഹാരമോ ആകാം.
കൂട്ടു കവിതകൾ പരിഗണിക്കുന്നതല്ല.

ഡിജിറ്റൽ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചുവന്ന കവിതകൾ അയയ്ക്കാവുന്നതാണ്. ഒരാളുടെ  ഒരു കവിത / കവിതാ സമാഹാരം മാത്രമേ പുരസ്കാരത്തിനായി പരിഗണിക്കുകയുള്ളൂ. കൃതികൾ  2023 മാർച്ച് 10-ാം തീയ്യതിക്കകം
“സെകട്ടറി, കനിവ് ചാരിറ്റബിൾ ട്രസ്റ്റ്
മതിലകം പി.ഒ, കൊടുങ്ങല്ലൂർ തൃശ്ശൂർ ജില്ല, PIN 680 685 ” എന്ന വിലാസത്തിൽ അയയ്ക്കുകയോ നേരിട്ട് ലഭ്യമാക്കുകയോ ചെയ്യാവുന്നതാണ്. പുരസ്കാരം 2023 ഏപ്രിൽ 2 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ നൽകുന്നതാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here