ഫിലിം ക്രിട്ടിക് ഗിൽഡ് ആൻഡ് മോഷൻ കണ്ടെന്റ് ഗ്രൂപ്പ് നടത്തിയ ക്രിട്ടിക് ചോയ്‌സ് ഷോർട്ട് ഫിലിം അവാർഡ് (സി എസ് എഫ് എ) ഇൽ മികച്ച അഭിനേത്രിയായി കനി തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ വെച്ച് ഡിസംബർ 15 ന് നടന്ന അവാർഡ് ധാന ചടങ്ങിലായിരുന്നു മികച്ച നടിക്കുള്ള അവാർഡ് നൽകിയത്
മികച്ച ഷോർട്ട് ഫിലിം, മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച നടി തുടങ്ങി പത്തോളം പുരസ്കാരങ്ങൾ ആയിരുന്നു പ്രഖ്യാപിച്ചത്. പങ്കജ് ത്രിപാഠി, ശ്രീറാം രാഘവൻ, കൂനൽ കപൂർ, ശ്രിയ പില്ഗോങ്കർ, സോഹം ഷാഹ്, മനീഷ് ശർമ്മ തുടങ്ങി സിനിമ മേഖലയിലുള്ള നിരവധി പ്രമുഖരാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. രാജ്യത്താകമാനമുള്ള ഷോർട്ട് ഫിലിം കലാകാരന്മാരുടെ ക്രിയാത്മകമായ കഴിവ് തിരിച്ചറിഞ്ഞു അഭിനന്ദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫിലിം ക്രിട്ടിക് ഗിൽഡ് ആൻഡ് മോഷൻ കണ്ടെന്റ് ഗ്രൂപ്പ് ഈ അവാർഡ് ധാന ചടങ്ങ് സംഘടിപ്പിച്ചത്.