കണ്ടാമനുഷ്യൻ

unnamed
വെടിവെച്ചു കൊന്നിട്ട്
കുറ്റപത്രം നൽകി,
കൊന്നവനെ
കെട്ടിത്തൂക്കി,
മക്കളിൽ
കാമം തീർത്ത് ,
മോർച്ചറിയിൽ
ശവത്തെ അപമാനിച്ചു,
പിച്ചച്ചട്ടിയിൽ
കയ്യിട്ടുവാരി,
മൃഗശാലയിൽ
ചെന്നവനെ ചൂണ്ടി
ഒരു കണ്ടാമൃഗം
മറ്റൊന്നിനോടു പറഞ്ഞു.
“അതാ ,നോക്കൂ,
അവിടെ ഒരു കണ്ടാമനുഷ്യൻ!”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here