കവിഹൃദയമുള്ള ശില്പിയാണ് കാനായികുഞ്ഞിരാമൻ എന്ന് മന്ത്രി എ കെ ബാലൻ. ശില്പിയുടെ എൺപതാം പിറന്നാളിനോട് അനുബന്ധിച്ച് സർക്കാർ ഏർപ്പെടുത്തിയ ആദരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കനായിയുടെ പിറന്നാളിനൊപ്പം മലമ്പുഴയിലെ പ്രശസ്ത ശില്പമായ യക്ഷിയുടെ അമ്പതാം വാർഷികവും ചടങ്ങിൽ വെച്ച് കൊണ്ടാടി വികളുടെ ഗ്രാമമായ കുട്ടവത്ത് ജനിച്ച അറിയപ്പെടാത്ത കവിയാണ് കാനായി എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തില്‍ നടന്ന ചങ്ങില്‍ മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ അധ്യക്ഷനായി. ചടങ്ങില്‍ കാനായിയുടെ ജീവിതത്തിലെയും ശില്‍പകലയിലെയും മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണങ്ങി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഒരുക്കിയ ഫോട്ടോപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ജയപ്രഭാമേനോന്‍ അവതരിപ്പിച്ച സാഗരകന്യക എന്ന നൃത്തശില്പവും അരങ്ങേറി.
Home പുഴ മാഗസിന്