ശില്പങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരളശ്രീ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശില്പി കാനായി കുഞ്ഞിരാമന്‍. പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. പ്രഥമപുരസ്കാരത്തിൽ തന്നെ പുരസ്കാര ജേതാവ് അത് നിരസിക്കുന്നതായി പ്രഖ്യാപിച്ചത് സർക്കാരിന് കല്ലുകടിയായി.
കേരളത്തിൽ കലക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും കലയെ പ്രോത്സാഹിപ്പിക്കാതെ പുരസ്കാരം വാങ്ങാൻ മനസ്സ് സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ശില്‍പങ്ങള്‍ അവഗണിക്കപ്പെടുക- യാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.