കനലെരിഞ്ഞവള്‍

il_570xn-721681433_hpi1

 

ബാല്യം അറിയാതെ പോയവള്‍
അക്ഷരം കൊണ്ട്കാലം ഇന്നറിഞ്ഞവള്‍
അനാഥത്വത്തിന്‍റെ അഗാധതയില്‍ –
ബാല്യകൌമാരം കണ്ണീരിന്‍റെ
ഉപ്പു നുണഞ്ഞവള്‍…..

വിശപ്പിന്‍റെ വിളിയേ നിശബ്ദതയാല്‍-
തോല്‍പ്പിച്ചു…
അരണ്ടവെളിച്ചത്തില്‍ കുറുക്കിയ ഉപ്പിനാല്‍-
പശിയടക്കി…
ഇല്ലായിമയുടെ വല്ലായ്മ  ഒരുചെറു-
നറുചിരിയിനാള്‍ ഒളുപ്പിച്ചു…
നുണക്കുഴി ഇണകളില്‍ എല്ലാം മറച്ചു

വിധിയുടെ ,വിജനതയുടെ ചുഴികളെ
നീന്തികടന്നു
നിറവിന്‍റെ പതിനേഴിലും നിറമാര്‍ന്ന
കിനാക്കള്‍ വിലക്കപ്പെട്ട കനിയായി
കനലെരിഞ്ഞ കാലത്തിൻറെ ഒടുക്കത്തിൽ                                           കനിഞ്ഞരുളിയൊരു പൂക്കാലം

പാതിയില്‍ പടികടന്നെത്തിയ പതിയുടെ
കരുതലില്‍ പടയൊരുക്കിയവള്‍
തൂലികത്തുമ്പിനാൽ സാംസ്കാരികതയുടെ
സിംഹാസനം നേടി…

ഇന്നലയുടെ കണ്ണീര്‍കണങ്ങള്‍ക്ക് വിലയിട്ടു
വാക്കിനാല്‍ വരികളായി……
ഇനിയും പറയാനുണ്ട് ഇന്നലയുടെ ഭാവങ്ങള്‍
കനലായി എരിഞ്ഞവളുടെ കദന കഥകള്‍
ഇനിയുള്ള പുലരികള്‍ അവളുടെതാവട്ടെ…

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English