കണക്കില്ലാത്ത കവിത

അമ്പേറ്റുവീണ കിളിയുടെ
ഇണയെക്കുറിച്ച്,
വിരഹക്കനലിൽ അതെരിഞ്ഞു പോകുമെന്ന നോവിനെക്കുറിച്ച്,
ഉള്ളറിഞ്ഞു നീറുന്നത്
എന്തുകൊണ്ടാവാം?ശാസ്ത്രക്ലാസ്സിൽ  തെളിഞ്ഞതല്ലാത്തതിനെയൊക്കെ
നുണയെന്നു വിളിച്ചാലും,
ഹേ ശാസ്ത്രത്തിന്റെ രാജ്ഞി
നീയെന്റെ ശിരസ്സിലില്ല.തെല്ലൊന്നു തെറ്റിയാൽ
ലാഭനഷ്ടങ്ങളുടെ കോളങ്ങളിൽ
കുടുങ്ങിപ്പോവാൻ
ബോധമനുവദിക്കാത്തതുകൊണ്ട്,
കണക്കേ നീയെന്റെ ശിരസ്സിലില്ല.

ശിരസ്സിൽ കവിതയാണ്;
നിറയെ തളിർപ്പുകളുള്ള,
അളവോ തെളിവോ
കളവോ ഇല്ലാത്ത കവിത!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English