കാണാക്കണ്ണീര്‍

ഇലപൊഴിച്ചിട്ട ശാഖികള്‍
നിഴല്‍ വരച്ചിട്ട രാത്രികള്‍
നൊമ്പരത്തിരയടിക്കും കടല്‍
കൂന്തലഴിച്ചിട്ടൊരാ കാര്‍മുകില്‍
വെട്ടമകന്നപ്പോള്‍ ഇരുളില്‍
നിദ്രയിലാണ്ടൊരമാവാസി രാവ്
മാനത്ത് ദു:ഖം വാരി വിതറി
കണ്‍ചിമ്മിയ താരകം
കാലത്തിന്‍ കല്‍പ്പനയേല്‍ക്കാതെ
പിറുപിറുത്തൊരാ ചീവീടിന്‍ കൂട്ടം
ഇതളടര്‍ന്നുവീണ് ചിരി-
മാഞ്ഞു പോയൊരീ പൂക്കള്‍
കുളിര്‍ മാഞ്ഞുപോയൊരീ
വനശിശിര ഭംഗികള്‍
അകംനൊന്തു പാടും
മൃദുസ്വര ധാരയായ്
അലിയാതലിഞ്ഞൊരീ
മൗനമായ് ഞാനും
കണ്ടു കണ്ണീര്‍ വാര്‍ത്തൊരെന്‍
പാവം മഴയും……….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here