കുമാരനാശാന്റെ കരുണ മൂസിക് വീഡിയോ; ശ്രദ്ധനേടി ‘കാമിതം’

കുമാരനാശാന്റെ കരുണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മ്യൂസിക് വീഡിയോ ‘കാമിതം’ ശ്രദ്ധ നേടുന്നു. നടൻ മോഹൻലാൽ, നടി അപർണ ബാലമുരളി, സംഗീത സംവിധായകൻ ശരത് എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ” കാമിതം ” റിലീസ് ചെയ്തിരിക്കുന്നത്. ഉപഗുപ്തന്റെയും വാസവദത്തെയുടെയും കഥയിലൂടെ പ്രണയത്തിന്റെ ഭാഷ കാലാതീതമാണെന്ന് പറഞ്ഞുവെക്കുകയാണ് കാമിതം എന്ന മ്യൂസിക് വീഡിയോ.

 

രാഖി കൃഷണ വരികള്‍ എഴുതി സംവിധാനം ചെയ്തിരിക്കുന്നു. സംവിധായകന്‍ സുദീപ് ഇ എസ് ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. വിദ്യാധരന്‍ മാസ്റ്റർ സംഗീതം പകര്‍ന്ന ഈ ആല്‍ബത്തിലെ ഗാനം പിന്നണി ഗായകൻ ലിബിൻ സ്ക്കറിയ ആലപിക്കുന്നു. റോഷൻ ബഷീർ, ഗോപിക അനിൽ, ദേവി ചന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ. സത്യം ഓഡിയോസ് ” കാമിതം ” പ്രേക്ഷരുടെ മുന്നിലെത്തിച്ചിരിക്കുന്നു. വാര്‍ത്ത പ്രചരണം എ എസ് ദിനേശാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here