മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യയുടെ സ്മരണാർഥം നവാഗത എഴുത്തുകാരികൾക്കായി കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്‍റർ ഏർപ്പെടുത്തിയ ഏഴാമത് കേരള കലാകേന്ദ്രം കമലാ സുരയ്യ ചെറുകഥാ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു.2015 ജനുവരി ഒന്നിനുശേഷം ആദ്യമായി പുസ്തകമായോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ച കഥകളാണ് മത്സരത്തിന് പരിഗണിക്കുക. ലഭിക്കുന്ന രചനകൾ പ്രഗത്ഭരുടെ പുരസ്കാര നിർണയസമിതി പരിശോധിച്ച് യോഗ്യരായ അഞ്ച് പേരുടെ പ്രാഥമിക പട്ടിക തയാറാക്കും.
അതിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിക്ക് പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്ക്കാരം ലഭിക്കും. യോഗ്യതാ ലിസ്റ്റിൽപ്പെട്ട മറ്റ് നാല് പേർക്കും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. കമലാ സുരയ്യയുടെ ഒൻപതാം ചരമവാർഷികദിനമായ മേയ് 31 ന് തിരുവനന്തപുരത്ത് നടക്കുന്ന സ്നേഹപൂർവം, കമലാ സുരയ്യക്ക് സ്മരണാഞ്ജലിയിൽ പുരസ്ക്കാരം സമ്മാനിക്കും. മത്സരത്തിനുള്ള രചനകളുടെ നാല് കോപ്പികൾ 2017 മാർച്ച് 10നകം ലഭിക്കത്തക്ക വിധം കെ. ആനന്ദകുമാർ, ജനറൽ സെക്രട്ടറി, കേരള കലാകേന്ദ്രം, വഞ്ചിയൂർ, തിരുവനന്തപുരം 695 035, കേരളം എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 98950 70030, 83019 90030.