കേരള കലാകേന്ദ്രം മികച്ച ചെറുകഥകള്‍ക്ക് നല്‍കുന്ന കമലസുരയ്യ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് പ്രിയസുനിലിന് ലഭിച്ചു. എളുപ്പമല്ലാത്ത കാര്യങ്ങള്‍ എന്ന കഥയാണ് അവാര്‍ഡിന് അര്‍ഹയായത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ മുന്‍ കേരളാ നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍ നാടാരില്‍നിന്ന് പ്രിയസുനില്‍ അവാര്‍ഡ് ഏറ്റ് വാങ്ങി. ഡോ.ജോര്‍ജ് ഓണക്കൂര്‍, അഡീഷണല്‍ ഡി.ജി.പി. ഡോ: ബി.സന്ധ്യ , എസ്.മഹാദേവന്‍ തമ്പി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകൃതമായ ചെറുകഥകളാണ് അവാര്‍ഡിനായി പരിഗണിച്ചത്. പ്രിയസുനില്‍ പയ്യനാട് വടക്കാങ്ങര എ.എം.യു.പി.സ്‌ക്കൂള്‍ അധ്യാപികയാണ്.
Home പുഴ മാഗസിന്