കമലാ സുരയ്യ പുരസ്‌കാരം കെ. സച്ചിദാനന്ദന്

10341634_324367721050808_530236261456138736_n

സാഹിത്യ സാംസ്‌കാരിക മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കവിയായ കെ .സച്ചിദാനന്ദന് ഈ വര്‍ഷത്തെ കമലാ സുരയ്യ പുരസ്‌കാരം.
മാധ്യമരംഗത്ത് ടി.ജെ.എസ്. ജോര്‍ജ്, സേവന സംഘാടന മേഖലയില്‍ പ്രൊഫ. കെ.എ. സിദ്ധീഖ് ഹസ്സന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.
എഴുത്തുകാരായ ശാന്താ തുളസീധരന്‍ (കഥ, കവിത, നോവല്‍), ടി.പി. മുഹമ്മദ് ഷമീം (വൈജ്ഞാനികസാഹിത്യം) എന്നിവര്‍ക്ക് കമലാ സുരയ്യ പ്രതിഭാ പുരസ്‌കാരവും നല്‍കും.
20,001 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം.പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത് . ജൂലൈ 20 തിന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here