കമല സുരയ്യയുടെ സ്മരണാർഥം നവാഗത എഴുത്തുകരികൾക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു.കേരള കലാകേന്ദ്രം കമല സുരയ്യ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ എട്ടാമത് നിംസ് കേരള കലാകേന്ദ്രം കമല സുരയ്യാ പുരസ്ക്കാരത്തിനാണ് കൃതികൾ ക്ഷണിച്ചത്.
2016 ജനുവരി ഒന്നിനുശേഷം ആദ്യമായി പുസ്തകത്തിലോ ആനുകാലികങ്ങളിലോ വെളിച്ചം കണ്ട രചനകളാണ് പരിഗണിക്കുന്നത്.പതിനായിരം രൂപയാണ് പുരസ്ക്കാരം.വിലാസം:കെ.ആനന്ദകുമാർ,ജനറൽ സെക്രട്ടറി, കേരള കലാകേന്ദ്രം,വഞ്ചിയൂർ, തിരുവനന്തപുരം, 695035