കേരളത്തിലെ ഏറെ വായനക്കാരുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റർ ഇൻ ചാർജ് സ്ഥാനത്ത് നിന്നും കമൽ റാം സജീവ് പുറത്തായി. മീശ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സജീവിന്റെ രാജിക്ക് കാരണമായതെന്നാണ് പറയപ്പെടുന്നത്.മാധ്യമം ആഴ്ചപ്പതിപ്പിന്റെ വളർച്ചക്ക് ശേഷം മാതൃഭൂമിയെ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ പ്രധാന വഹിച്ചത് സജീവായിരുന്നു. ഇടതുപക്ഷ അനുകൂല നിലപാടുകൾ ആഴ്ചപ്പതിപ്പിന്റെ ഭാഗമായതോടെയാണ് മാതൃഭൂമിയിൽ നിന്നും പടിയിറങ്ങേണ്ടി വന്നത് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ആഴ്ചപ്പതിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊണ്ടല്ല രാജി എന്നാണ് മാതൃഭൂമി വൃത്തങ്ങൾ നൽകുന്ന വിശദീകരണം .സുഭാഷ് ചന്ദ്രനാണ് പുതിയ എഡിറ്റർ ഇൻ ചാർജ്
Home പുഴ മാഗസിന്