കല്ലുവില..?

49b1241460562e926cdb292151f57e25-hanging-artwork-square-art

അടിവയറ്റില്‍ തിളച്ചുമറിയുന്ന വേദനയുമായിട്ടാണ് അയാളെ ഡോക്ടര്‍ക്ക് മുന്നില്‍ എത്തിച്ചത്.

പരിശോധനകള്‍ കഴിഞ്ഞ് ഡോക്ടര്‍ വിധിച്ചു: “സ്കാന്‍ ചെയ്യണം…”

സ്കാന്‍ ചെയ്തു.

റിസള്‍ട് നോക്കി ഡോക്ടര്‍ വീണ്ടും വിധിച്ചു: “വൃക്കയില്‍ നാല് വലിയ കല്ലുകള്‍ കിടപ്പുണ്ട്…കൂടെ കുറെ ചെറുകല്ലുകളും..ഉടന്‍ ഓപ്പറേഷന്‍ നടത്തണം..”

ഓപ്പറേഷന്‍ നടത്തി.

കല്ലുകളെല്ലാം പുറത്തെടുത്തു.  ഡോക്ടര്‍ക്ക് വീണ്ടും വിധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.: “കല്ലുകള്‍ പരിശോധനയ്ക്ക് അയയ്ക്കണം. റിസള്‍ട് വരട്ടെ..”

റിസള്‍ട് വന്നു.

ഡോക്ടര്‍ ഇങ്ങനെ വിധിച്ചു:  “വലിയ കല്ലുകളില്‍ ഒന്ന് “ഇന്ദ്രനീലം”..രണ്ട്..”മാണിക്യം.”..മൂന്ന്..”മരതകം”..നാല്..”വജ്രം”..ചെറിയ കല്ലുകള്‍ എല്ലാം “പവിഴക്കല്ലുകളാണ്”… എല്ലാ കല്ലുകള്‍ക്കും കൂടി ഏകദേശം വില “അഞ്ചു കോടി പത്തു ലക്ഷം രൂപ” വരും..  എന്‍റെ കമ്മീഷന്‍ 50% ….ബാക്കി തുകയ്ക്കുള്ള ചെക്ക്….ഇതാ…..”

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here