മഹാകവി പി കുഞ്ഞിരാമൻ നായരുടെ പേരിൽ പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മൂന്നാമത് കളിയച്ഛൻ പുരസ്‌കാരത്തിന് നോവലിസ്റ്റായ സി രാധാകൃഷ്‌ണൻ അർഹനായി .25,000 രൂപയും നാരായണ ഭട്ടതിരി രൂപകല്‍പ്പന ചെയ്‌ത ഫലകവും അടങ്ങുന്ന പുരസ്‌കാരം 17-നു തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ നല്‍കും
ഇതര സാഹിത്യവിഭാഗങ്ങളിൽ സമസ്‌ത കേരളം നോവല്‍ പുരസ്‌കാരത്തിനു യു.കെ. കുമാരന്‍ അര്‍ഹനായി.
‘തക്ഷൻകുന്ന് സ്വരൂപം’ എന്ന നോവലാണ് അവാർഡിനർഹമായത്.നിള കഥാപുരസ്‌കാരത്തിനു എസ്. സിതാരയും താമരത്തോണി കവിതാ പുരസ്‌കാരത്തിനു ദിവാകരന്‍ വിഷ്‌ണുമംഗലം രചിച്ച ‘കൊയക്കട്ട‘ യും , അമ്പലപ്പുഴ ശിവകുമാര്‍ രചിച്ച ‘പാവലേ എൻ പാവലേ ‘ യും അർഹമായി.
ജീവചരിത്ര-വൈജ്‌ഞാനിക പുരസ്‌കാരം വി. രവീന്ദ്രന്‍ നായര്‍ക്കും പയസ്വനി വിവര്‍ത്തന പുരസ്‌കാരം മുഞ്ഞിനാട് പത്മകുമാറിനും ലഭിച്ചു.പതിനായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് ഇതര സാഹിത്യ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍.
Home പുഴ മാഗസിന്