കാലം കറുപ്പില്‍ വരച്ചിട്ട കലിയുടെ കഥയാണ് കലിപാകം. ഹിന്ദുമത വിശ്വാസപ്രകാരം കലി കലിയുഗത്തിന്റെ മൂര്‍ത്തിയാണ്. ധര്‍മ്മബോധം നശിച്ച കലിയുഗത്തില്‍ ചൂതുപടത്തിനു മുന്നിലിരിക്കേണ്ടി വരുന്ന നളന് കലികാലത്തിന്റെ എല്ലാ ദുരിതങ്ങളും അനുഭവിക്കേണ്ടി വരുന്നു. പ്രതികാരത്തിന്റെ തീച്ചൂളയില്‍ നീറുന്ന കലിയാകട്ടെ എല്ലായിടത്തു നിന്നും തുരത്തിയോടിക്കപ്പെടുന്നവനുമാണ്. കഥാപാത്രങ്ങളുടെ മാനസസഞ്ചാരങ്ങളിലൂടെ രചിക്കപ്പെട്ടിരിക്കുന്ന ഈ നോവല്‍ മഹാഭാരതത്തിലെ വനപര്‍വത്തില്‍ അവതരിപ്പിച്ചിരിക്കുന്ന നളദമയന്തി കഥക്ക് പുതിയൊരു ഭാഷ്യം ചമച്ചിരിക്കുകയാണ്.
കലിപാകം – രാജീവ് ശിവശങ്കര്‍
ഡി സി ബുക്സ്
വില – 225/-
ISBN – 9788126475124